ശ്രീകണ്ഠപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോട്ടൂർ എ.യു.പി. സ്കൂളിൽ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ടി.ഒ.നാരായണൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.വത്സരാജൻ അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപകൻ എം.ഒ.സഹദേവൻ, മദർ പി.ടി.എ. പ്രസിഡന്റ് എം.വി. രജനി, എം.വി.സുനിൽകുമാർ, എസ്.ആർ.ജി. കൺവീനർ ഇ.കെ.ബീന, കെ.വി.മനോഹരൻ എന്നിവർ സംസാരിച്ചു.
റബർ സബ്സിഡി ഉടൻ നൽകണം -കേരള കോൺഗ്രസ് (എം.)
പയ്യാവൂർ: കഴിഞ്ഞ 11 മാസമായി നൽകാത്ത സബ്സിഡി ഉടൻ കൊടുത്തുതീർക്കണമെന്നും 200 രൂപ താങ്ങ് വില നിശ്ചയിക്കണമെന്നും കേരള കോൺഗ്രസ് (എം.) ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.
ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്, വർക്കി വട്ടപ്പാറ, വി.കെ.ജോസഫ്, വർഗീസ് വയലാമണ്ണിൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, ഫൽഗുനൻ മേലേടത്ത്, സാബു മണിമല, ജെയിംസ് മാണിശ്ശേരി എന്നിവർ സംസാരിച്ചു.