ശ്രീകണ്ഠപുരം: അന്തരിച്ച നോവലിസ്റ്റ് കാക്കനാടന്റെ ഒറോത എന്ന നോവലിലെ മുഖ്യപരാമർശം കൂടിയായിരുന്നു ചെമ്പേരിപ്പുഴ. നിറഞ്ഞൊഴുകുന്ന ചെമ്പേരി പുഴയെയാണ് കാക്കനാടനും ആദ്യകാല കുടിയേറ്റക്കാരും കണ്ടിരുന്നത്.

പൈതൽ മലനിരകളിൽനിന്ന് ഉത്ഭവിച്ച് മലയോരങ്ങളിലൂടെ ഒഴുകുന്ന ഈ പുഴ ഇന്ന് ശോഷിച്ച് ഇല്ലാതാവുകയാണ്. ചെറിയ നീരൊഴുക്കു പോലുമില്ല. കഴിഞ്ഞ പ്രളയകാലത്ത് കലിതുള്ളിയൊഴുകിയതാണ് ഈ പുഴ.

ഇപ്പോൾ ഒഴുക്ക് നിലച്ചു. പ്രളയകാലത്ത് മണ്ണം കുണ്ടിലെ പുഴയോരത്ത് താമസിക്കുന്നവരെവരെ മാറ്റി മാർപ്പിക്കേണ്ടി വന്നിരുന്നു. മുമ്പ് മാർച്ച് മാസമാകുമ്പോഴാണ് പുഴ വറ്റിയിരുന്നത്.

ഇക്കുറി തുലാവർഷക്കാലത്തുതന്നെ പുഴവറ്റി. വെള്ളത്തിനായി ഇനിയെന്ത് ചെയ്യണണമെന്നറിയാതെ കുഴങ്ങുകയാണ് പുഴയോരവാസികൾ.