കണ്ണൂർ : റോ-റോ (റോൾ ഓൺ റോൾ ഓഫ്) മോഡലിൽ രണ്ടാമതും ചരക്ക് വാഗൺ കണ്ണൂരിലെത്തി. ജബൽപൂരിൽനിന്നുള്ള 31 വാഗണുകളാണ് വെള്ളിയാഴ്ച കണ്ണൂരിലെത്തിയത്.

റോഡുപകരണങ്ങളും കെട്ടിടനിർമാണ സാമഗ്രികളുമാണുള്ളത്. ജബൽപൂരിലെ വഗാഡ് ഇൻഫ്രാസ്ട്രക്ചർ ലോജിസ്റ്റിക്കാണ് ബുക്ക് ചെയ്തത്. 20 ലക്ഷം രൂപയാണ് ഈ ചരക്കുഗതാഗതത്തിന് റെയിൽവേക്ക് അടച്ചത്.

സെപ്റ്റംബർ 29-ന് ആദ്യമായി റോ-റോ കണ്ണൂരിലെത്തി. ജബൽപൂർ ബറാഖട്ടിൽനിന്ന് ജെ.സി.ബി. ഉൾപ്പെടെ 31 റോഡുപകരണങ്ങളാണ് ദേശീയപാതാനിർമാണത്തിനായി എത്തിയത്. കണ്ണൂരിൽ ഒൻപതാം ലൈനിൽ (റോഡ് നമ്പർ-ഒൻപത്) ഫ്ളാറ്റ് വാഗൺ നിർത്തിയാണ് ഉപകരണങ്ങൾ ഇറക്കുന്നത്. റാമ്പ് വഴി ഉപകരണങ്ങളും വാഹനങ്ങളും റോഡിലേക്കേിറക്കി ഓടിച്ചുകൊണ്ടുപോകും.