P P Mukundan
പി.പി.മുകുന്ദൻ

കണ്ണൂർ: പൗരത്വബില്ലിനെതിരേ കോൺഗ്രസും ഇടതുപാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ നടത്തുന്ന സമരവും കലാപവും മുസ്‌ലിംകൾ ഉൾെപ്പടെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ പറഞ്ഞു.

രാഷ്ട്രമാണ് വലുത്; രാഷ്ട്രീയമല്ല. നാല്‌ വോട്ടിനുവേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കരുത്. നേരത്തെ ഇന്ദിരാഗാന്ധിയും മൻമോഹൻ സിങ്ങും ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ട കാര്യം തന്നെയാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.