പിണറായി : ഇന്ദുവിനും കുടുംബത്തിനും മഴക്കാലത്ത് സമാധാനമായി തലചായ്ക്കാം. പൊട്ടിപ്പൊളിഞ്ഞ്‌ വീഴാറായ വീട്ടിലായിരുന്നു എരുവട്ടി-കൂടംപൊയിൽ ഇന്ദുവും രണ്ട് പെൺമക്കളുമടങ്ങിയ കുടുംബം താമസിച്ചിരുന്നത്.

ഏതു നിമിഷവും ഇടിഞ്ഞുവീഴാറായ ഒറ്റമുറിവീട്ടിലെ ദുരിതം കണ്ടറിഞ്ഞ സി.പി.എം. എരുവട്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് ജനകീയ പങ്കാളിത്തതോടെ വീട് നിർമിച്ചുനൽകിയത്.

സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് വീടിന് തറക്കല്ലിട്ടത്. ഏഴുലക്ഷത്തിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. വീടിന്റെ താക്കോൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, സി.പി.എം. പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ, ടി. സുധീർ, കുറ്റ്യൻ രാജൻ, കെ.പി. സദു, കോങ്കി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.