പിണറായി : പിണറായിൽ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഒരുങ്ങി. പിണറായി എ.കെ.ജി. സ്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്കിലാണ് കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. 100 രോഗികളെ കിടത്തിചികിത്സിക്കാൻ ഉദ്ദേശിക്കുന്നതാണ് കേന്ദ്രം. അമ്പതോളം കിടക്കകളാണ് പ്രാഥമികഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെയാണ് ആവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.

കിടക്കവിരികളും പുതപ്പും ഉൾപ്പെടെയുള്ളവ പടന്നക്കര ഓസ്റ്റിനയിൽ പി.സി. നിഷിൻ ചന്ദ്രനാണ് നൽകിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. ഗീതമ്മ, വൈസ് പ്രസിഡന്റ്‌ എൻ.വി. രമേശൻ എന്നിവർ ഏറ്റുവാങ്ങി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഗൺമാൻ സി.വി. സുമജൻ 10000 രൂപയുടെ ചെക്ക് കൈമാറി. വോയ്‌സ്‌ ഓഫ് പടന്നക്കര സാംസ്‌കാരിക സംഘടനയാണ് കേന്ദ്രത്തിൽ ആവശ്യമായ ബക്കറ്റ് ഉൾപ്പടെയുള്ളവ നൽകിയത്.