പിണറായി : കിഴക്കുംഭാഗം മരക്കൂട് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ ബിരിയാണി ചലഞ്ചിലൂടെ തുക സമാഹരിച്ചു. 15,000 രൂപ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലനെ ഏൽപ്പിച്ചു.

ചമതക്കാട് : വീരപഴശ്ശി ആൻഡ് ഡ്രിഫ്റ്റേറ്റേഴ്സ് ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 12,430 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കെ.പി.വിജേഷ് മന്ത്രി കെ.കെ.ശൈലജയുടെ പേഴ്സണൽ സ്റ്റാഫ് വിപിൻ ചന്ദ്രയ്ക്ക് കൈമാറി. കെ.വി.രതീഷ്, കെ.പി.അഭിഷേക്, സി.കെ.സുജേഷ്, എ.പി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.