പിലാത്തറ : ചെറുതാഴം പഞ്ചായത്ത് അറത്തിപ്പറമ്പിൽ നിർമിച്ച വാതകശ്മശാനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.

ടി.വി. രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്്‌ വി.വി. പ്രീത, പഞ്ചായത്ത് പ്രസിഡന്റ്‌ പി. പ്രഭാവതി, ടി.വി. ഉണ്ണികൃഷ്ണൻ, കെ.പി. കൃഷ്ണൻ, ഇ. വസന്ത, സി.എം. ഹരിദാസ് എന്നിവർ സംസാരിച്ചു.

57 ലക്ഷം രൂപ ചെലവിലാണ് വാതകശ്മശാനം നിർമിച്ചത്. അഴീക്കൽ സിൽക്കിനായിരുന്നു നിർമാണച്ചുമതല. ഇരുപത് മിനിറ്റുകൊണ്ട് സംസ്കാരം പൂർത്തിയാക്കാൻ സാധിക്കും. ജീവനക്കാരന്റെ വേതനവും വാതകച്ചെലവ് ഉൾപ്പെടെ 3500 രൂപ ഒരു സംസ്കാരത്തിന് ഈടാക്കും.