പിലാത്തറ : കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ ലൈഫ് മിഷൻ ഒന്നും രണ്ടും മൂന്നും ഘട്ട ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത സ്വന്തമായി ഭവനമില്ലാത്തവർക്ക് പുതുതായി അപേക്ഷ നൽകാം. ഓഗസ്റ്റ്‌ ഒന്നുമുതൽ 14 വരെ ഓൺലൈനായി അപേക്ഷ നൽകണം. വിവരങ്ങൾക്ക് 8547468575, 9496656248 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.