പിലാത്തറ : ഉൾനാടൻ മത്സ്യക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴയിൽ രണ്ടരലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ടി.വി. രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷനായി. ടി.വി ചന്തൻകുട്ടി, എൻ.കെ. സുജിത്ത്, ടി.ആർ. രാജേഷ്, എ. മയൂരവാസൻ എന്നിവർ സംസാരിച്ചു.