പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ്ബ് ഏഴിലോട് കല്ലംവള്ളി റോഡിനടുത്തുള്ള വിദ്യാർഥിനിക്ക് ഓൺലൈൻ പഠനത്തിന് ടി.വി. നൽകി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ്‌ പി.പ്രഭാവതി കൈമാറി.

ക്ലബ്ബ്‌ പ്രസിഡന്റ്‌ ചാത്തുക്കുട്ടി നമ്പ്യാർ, ചാർട്ടേഡ് പ്രസിഡന്റ്‌ കെ.രവീന്ദ്രൻ, സെക്രട്ടറി എം.സി.ഷാജി, ടി.രാജീവൻ, കെ.സി.സതീശൻ എന്നിവർ സംസാരിച്ചു.

പിലാത്തറ : പിലാത്തറ ലയൺസ് ക്ലബ്ബ്‌ ചെറുതാഴം ശ്രീരാമവിലാസം എൽ.പി.സ്കൂളിലെ വിദ്യാർഥിനിക്ക് ടി.വി., നോട്ട് ബുക്ക്‌, സ്കൂൾ ബാഗ്, പച്ചക്കറി, മാസ്ക് അടക്കമുള്ള സാധനങ്ങൾ നൽകി. ക്ലബ്ബ്‌ സെക്രട്ടറി കെ.എം.സോമസുന്ദരൻ, പ്രസിഡന്റ്‌ സിദ്ധാർഥൻ വണ്ണാരത്ത്‌, സി.പവിത്രൻ, വിജേഷ് മാവില, ഗംഗാധര ദാമോദരൻ, ഇ.വസന്ത, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.