പിലാത്തറ : കാർഗിൽ വിജയത്തിന്റെ ഇരുപതാം വാർഷികം പയ്യന്നൂർ മിഡ്‌ടൗൺ റോട്ടറി ക്ലബ്ബ് ആചരിച്ചു. യുദ്ധത്തിലെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് അരയ്ക്കുതാഴെ ചലനമറ്റ് കഴിയുന്ന കടന്നപ്പള്ളിയിലെ ധീരജവാൻ പി.വി.ശരത്‌ചന്ദ്രനെ വീട്ടിലെത്തി ആദരിച്ചു. പ്രസിഡൻറ്്‌ എസ്‌.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. അസി. ഗവർണർ എൻ.സുരേഷ് ഷേണായ് പൊന്നാട അണിയിച്ച് പ്രശംസാപത്രം കൈമാറി. ഡിസ്ട്രിക്ട് ചെയർമാൻ വി.ഉപേന്ദ്ര ഷേണായ്, രാഘവൻ കടന്നപ്പള്ളി, മുകേഷ് അത്തായി എന്നിവർ സംസാരിച്ചു.