പിലാത്തറ : ഫോക്‌ലോർ അക്കാദമി പുരസ്കാരം നേടിയ വിൽകലാമേള കലാകാരൻ എം.വി.ചന്ദ്രനെ കുന്നുമ്പ്രം ദേശീയ കലാസമിതി അനുമോദിച്ചു. ചടങ്ങ് ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.വി.രവി അധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻ, എൻ.നാരായണൻ, എ.സുരേഷ്, സി.പ്രകാശൻ, എ.വി.മണിപ്രസാദ്, ടി.വി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.