പിലാത്തറ : സ്വർണ കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് പോസ്റ്റ്‌ കാർഡ് അയച്ചു. പിലാത്തറ പോസ്റ്റോഫീസിൽ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരൻ കടന്നപ്പളളി ഉദ്ഘാടനംചെയ്തു. പ്രസിഡൻറ്‌ വി.വി.മനോജ്, ജനറൽ സിക്രട്ടറി സി.വി.പ്രശാന്തൻ, കെ.വി.ഉണ്ണികൃഷ്ണൻ, ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് വി.വി. സുജിത്ത്കുമാർ എന്നിവർ സംസാരിച്ചു.