പിലാത്തറ : പിലാത്തറ കെ.എസ്.ടി.പി. റോഡിൽ മണ്ടൂർ ചുമടുതാങ്ങിയിൽ ടിപ്പർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു.

മിനിലോറി ഡ്രൈവർ പയ്യന്നൂരിലെ പി.വി. അജുവിനെ (34) കണ്ണൂർ കൊയിലി ആസ്പത്രിയിലും ടിപ്പർ ലോറിയിലെ ഡ്രൈവർ ജിതിൻ (മാത്തിൽ, 32) ജയൻ (ആലക്കാട്, 38), ശ്രീജിത്ത് (എരമം, 35) എന്നിവരെ പയ്യന്നൂർ സബ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 മണിക്കാണ് അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിയാരം എസ്.ഐ. സി.ജി. സാംസണിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.