പിലാത്തറ : കൈപ്പാട് വയലിൽ നടാൻ തയ്യാറാക്കിവെച്ച ആയിരം പിടി ഞാറ് കളവുപോയി. ചെറുതാഴം കൈപ്പാട് സമിതി മഠത്തിലെ വയലിൽ നടാൻ വെച്ചതായിരുന്നു. നിലം ഉഴുതുവെച്ച വയലിൽ ചൊവ്വാഴ്ച രാവിലെ നടാൻ കർഷകർ എത്തിയപ്പോഴാണ് ഞാറ് കാണാതിരുന്നത്. പരിയാരം പോലീസ് സ്ഥലത്തെത്തി.