പിലാത്തറ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷാകാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണമെന്നും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ എല്ലാ ആരോഗ്യപ്രവർത്തകർക്കും അനുവദിക്കുന്നതിൽ അലംഭാവം കാട്ടരുതെന്നും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

സമൂഹവ്യാപന സാഹചര്യവും സമ്പർക്കരോഗികളുടെ എണ്ണവും പെരുകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് വ്യാപകമായി ആശങ്കകൾ പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.