പിലാത്തറ : കോവിഡ്-19 പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന ബ്യൂട്ടിപാർലർ മേഖലയിലെ പതിനായിരത്തോളം വനിതകളുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്യൂട്ടിപാർലർ ഓണേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി ശ്രദ്ധക്ഷണിക്കൽ കാമ്പയിൻ നടത്തി. ജില്ലാതല കാമ്പയിൻ പിലാത്തറയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പങ്കജവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.പി. ശകുന്തള, പി. സതി, ടി. മധുസൂദനൻ, എം.പി. ഷൈമ, കെ. ചിത്ര, കെ. സരിഗ എന്നിവർ സംസാരിച്ചു.