പിലാത്തറ : കുഞ്ഞിമംഗലം വി.ആർ. നായനാർ വായനശാല കാർഷിക കൂട്ടായ്മ പയ്യന്നൂർ മിഡ് ടൗൺ റോട്ടറിയുടെ സഹകരണത്തോടെ മരച്ചീനി, മഞ്ഞൾ, ചേന കൃഷി തുടങ്ങി.

നടീൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാദ്യാസ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ക്ലബ്ബ് പ്രസിഡൻറ്‌ എസ്.സൈനുദ്ദീൻ, സെക്രട്ടറി മുകേഷ് അത്തായി, സുരേഷ് ഷേണായി, ഡോ. പദ്മനാഭൻ, ഡോ. ഗൗതം, ഗംഗാധരൻ മേലേടത്ത്, കെ.മനോഹരൻ, എം.വി.ബാലൻ, കെ.ശ്രീഗേഷ് എന്നിവർ നേതൃത്വം നൽകി.