പിലാത്തറ : കേരള ആധ്യാത്മിക പ്രഭാഷക സമിതിയുടെ രാമായണ മാസാചരണം പിലാത്തറ പുത്തൂർ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ മുൻ ബദരീനാഥ് റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു.

പ്രസിഡൻറ് കാനപ്രം ഈശ്വരൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. മാടമന ശങ്കരനാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി.

കെ.സി.വാസുദേവൻ, പാണപ്പുഴ പദ്‌മനാഭ പണിക്കർ എന്നിവരെ ആദരിച്ചു. ക്ഷേത്രം മേൽശാന്തി ചീരവള്ളി മാധവൻ നമ്പൂതിരി, അഡ്വ. വി.എം.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.