പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ്ബ് ഭാരവാഹികളിടെ സ്ഥാനാരോഹണം സംസ്ഥാന കോ ഓർഡിനേറ്റർ ഡോ. എം.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.വി.രാജ്‌മോഹൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കോ ഓർഡിനേറ്റർ ഡോ. അനിൽ മേലേത്ത്, അസി. ഗവർണർ സുരേഷ് ഷേണായി, കെ.രവീന്ദ്രൻ, ഇ.കുഞ്ഞിരാമൻ, കെ.വി.സുകുമാരൻ, കെ.അരവിന്ദാക്ഷൻ, എം.സി.ഷാജി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കൈപ്രത്ത് ചാത്തുക്കുട്ടി നമ്പ്യാർ (പ്രസി.), എം.സി.ഷാജി (സെക്ര.), കെ.സി.സതീശൻ (ട്രഷ.).