പിലാത്തറ : കോൺഗ്രസ് (എസ്) നേതാവും ഹൈക്കോടതി അഭിഭാഷകനുമായിരുന്ന പി.വി ലോഹിതാക്ഷൻ്റെ പന്ത്രണ്ടാം ചരമവാർഷികം കോൺഗ്രസ് (എസ്) കടന്നപ്പള്ളി -പാണപ്പുഴ മണ്ഡലം കമ്മിറ്റി ആചരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.

പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം കെ.വി.ദേവദാസ് ,ബ്ലോക്ക് പ്രസിഡൻ്റ് ടി.രാജൻ ,എൻ.പി ബാലകൃഷ്ണൻ, പി.വി.വിമൽ കുമാർ ,എം.അജയൻ ,എം.കെ വിജയൻ എന്നിവർ സംസാരിച്ചു. കണ്ടോന്താർ കോൺഗ്രസ് (എസ്) ഓഫീസിൽ ലോഹിതാക്ഷൻ്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.