പിലാത്തറ : ശ്രീസ്ഥ കാവുംചാലിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

കെ.പി.സി.സി.നിർവാഹക സമിതി അംഗംഎം.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.രാമദാസ് അധ്യക്ഷത വഹിച്ചു. രണ്ട്കുടുംബങ്ങൾക്ക് ടെലിവിഷൻ നൽകി. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ബ്രിജേഷ്കുമാർ, പി.വി.സുമേഷ്, യു.രാമചന്ദ്രൻ, ഡക്ലസ്സ്മാർക്കോസ്,വി.വി.വിജയൻ, വി.ദേവദാസൻ,ജോസ് കാവുംച്ചാൽ, എ.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.