പിലാത്തറ : മത്സ്യമാർക്കറ്റുകൾ അടയ്ക്കുകയും വഴിയോര കച്ചവടം നിരോധിക്കുകയും ചെയ്തിട്ടും ദേശീയപാതയോരത്ത് മത്സ്യവില്പന തുടരുന്നു. വിളയാങ്കോട് എൽ.പി. സ്കൂളിനു മുന്നിലും കടന്നപ്പള്ളി കുറ്റ്യാട്ട് റോഡിന് എതിർവശത്ത് രണ്ടിടത്തുമാണ് നിരോധനം വകവെക്കാതെ മത്സ്യക്കച്ചവടം നടക്കുന്നത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനു മുന്നിൽ ബസ്‌സ്റ്റോപ്പിലെ മത്സ്യക്കച്ചവടം കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് ആരോഗ്യവിഭാഗം അടപ്പിച്ചിരുന്നു. പിലാത്തറ ടൗണിലെ മത്സ്യമാർക്കറ്റും പോലീസ് അടപ്പിച്ചു. ഈ സാഹചര്യം മുതലെടുത്ത് കൂടിയ വിലയ്ക്കാണ് വഴിയോര കച്ചവടം നടത്തുന്നത്.