പിലാത്തറ : മുൻ ദേശീയ വോളിബോൾ താരം നജ്മുദീനിന്റെ ചികിത്സാസഹായ ഫണ്ടിലേക്ക് യങ്‌സ്റ്റാർ മാതമംഗലത്തിന്റെ കൈത്താങ്ങ്. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് സനോജിനെ സഹായം ഏല്പിച്ചു. കെ.വി.ശശിധരൻ, പി.സജികുമാർ, എ.വി.ഷൈജു, ബാബുരാജ്, പി.വി.രാജൻ, പി.വി.അജയൻ, പപ്പൻ മാതമംഗലം എന്നിവർ സംസാരിച്ചു.