പിലാത്തറ : കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങളുടെ സംഘാടകനും സഹകാരിയും അധ്യാപക സംഘടനാ നേതാവുമായിരുന്ന കുളപ്പുറത്തെ പി.ദാമോദരൻ മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി. കളപ്പുറം സാംസ്കാരിക നിലയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ടി.വി.രാജേഷ് എം.എൽ.എ., സി.കൃഷ്ണൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി.പ്രീത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി.പ്രഭാവതി, പയ്യന്നൂർ സബ് ജഡ്ജി സുനിൽകുമാർ, തഹസിൽദാർ ബാലഗോപാലൻ, മുൻ എം.എൽ.എ. സി.കെ.പി.പദ്മനാഭൻ, ഐ.വി.ശിവരാമൻ, സി.പി.എം. ഏരിയാ സെക്രട്ടറി കെ.പദ്മനാഭൻ, കെ.പി.സി.സി. നിർവാഹകസമിതി അംഗം എം.പി.ഉണ്ണിക്കൃഷ്ണൻ, ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.ബ്രിജേഷ്‌കുമാർ, കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ്, കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡൻറ് ടി.രാജൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.