പിലാത്തറ : കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കൈതപ്രത്ത് 100 രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിന് സൗകര്യമുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സജ്ജമായി. ഇവിടേക്ക് ആവശ്യമായ സാധനങ്ങൾ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നുമായി സംഭാവനയായി ലഭിച്ചു. കടന്നപ്പള്ളി പുത്തൂർക്കുന്നിലെ ഒ.എക്സ്.വൈ. റൂഫിങ് കമ്പനി 50 കിടക്കകൾ നൽകി, ശക്തി ടാർപോളിൻ 50 തലയണ, സി.പി.എം. കടന്നപ്പള്ളി നോർത്ത് ലോക്കൽ കമ്മിറ്റി 50 ബെഡ്ഷീറ്റ്, പൃഥ്വിബാബു 50 ബെഡ്ഷീറ്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ടോന്താർ യൂണിറ്റ് 50 ബക്കറ്റുകളും 50 കപ്പുകളും, വ്യാപാരി വ്യവസായി ഏകോപനസമിതി എടക്കോം യൂണിറ്റ് 50 തോർത്തുകളും, സോപ്പും, വ്യാപാരി വ്യവസായി സമിതി 50 തലയിണ കവർ, മെഡിവാക് സർജിക്കൽസ് പയ്യന്നൂർ 1000 സർജിക്കൽ മാസ്ക്, എൻ.കൃഷ്ണൻ, പി.വി. നാരായണൻ എന്നിവർ ചേർന്ന് 60 റെക്സിൻ ഷീറ്റ്, കെ.രാമചന്ദ്രൻ 10 ഡസ്റ്റ് ബിൻ എന്നിവ നൽകി.

പഞ്ചായത്ത് പ്രസിഡൻറ് ഇ.പി.ബാലകൃഷ്ണൻ, സെക്രട്ടറി വി.രാജീവൻ എന്നിവർ ഏറ്റുവാങ്ങി.