പിലാത്തറ : ഒന്നരവർഷം മുൻപ് ബൈക്കപകടത്തിൽ പരിക്കേറ്റ് ശയ്യാലംബിയായി വീട്ടിൽ കഴിയുന്ന ചുമടുതാങ്ങിയിലെ ഒ.പി.ഷൈജു (മനു) ജീവിതത്തിലേക്ക് തിരിച്ചുവരാൻ കരുണയുള്ളവരുടെ സഹായം തേടുന്നു.

അപകടത്തിൽ നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേറ്റ ഷൈജു ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും നാട്ടുകാരുടെ സഹായം കൊണ്ടും 15 ലക്ഷം രൂപയിലധികം ചെലവഴിച്ച്‌ നീണ്ട ചികിത്സ ചെയ്തുവെങ്കിലും ചലനശേഷി വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

വിദഗ്ധ ചികിത്സയിലൂടെ ഷൈജുവിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിയുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അച്ഛൻ നേരത്തേ മരിച്ചതോടെ ഷൈജു കൂലിപ്പണിയെടുത്താണ് കുടുംബം നോക്കിയിരുന്നത്.

ഷൈജുവിനെ പരിചരിക്കേണ്ടതിനാൽ പ്രായമായ അമ്മയ്ക്കും പുറത്തുപോകാൻ പറ്റാത്ത അവസ്ഥയാണ്. ഷൈജുവിന് വിദഗ്‌ധ ചികിത്സ നൽകുന്നതിനും നിർധനരായ കുടുംബത്തെ സംരക്ഷിക്കുന്നതിനും എം.വി.രവി ചെയർമാനും എൻ.നാരായണൻ കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു.

സഹായങ്ങൾ ചെയർമാൻ, ഷൈജു ചികിത്സാ സഹായ കമ്മിറ്റി, ചുമടുതാങ്ങി, പി.ഒ. മണ്ടൂർ 670501 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9747014753. A/C No: 0601110011047, IFSC Code. lCIC0000103 (ചെറുതാഴം സർവീസ് സഹകരണ ബാങ്ക്). അക്കൗണ്ട് നമ്പർ: 3834796909, IFSC: CBIN0284513 (സെൻട്രൽ ബാങ്ക്‌ ഓഫ് ഇന്ത്യ, പിലാത്തറ)