പിലാത്തറ : ചെറുതാഴം പഞ്ചായത്ത് 14-ാം വാർഡിലെ കോടിത്തായിൽ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചു. ഗൾഫിൽനിന്ന് വന്ന് ക്വാറന്റീനിൽ കഴിയുന്ന യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണത്തെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു

രോഗം സ്ഥിരീകരിച്ചതോടെ കോടിത്തായിലിലേക്കുള്ള ഗ്രാമീണ റോഡുകൾ പരിയാരം പോലീസ് എത്തി അടച്ചിട്ടു. ഈ പ്രദേശത്ത് ജനങ്ങൾ ഒത്തുകൂടുന്നതടക്കം കർശനമായി നിയന്ത്രിക്കും.