പിലാത്തറ : ശില്പകലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് കെ.കെ.ആർ. വെങ്ങരയ്ക്ക് ഫോക്‌ലോർ അക്കാദമി ശില്പകലാ പുരസ്കാരം. മൂന്നരപ്പതിറ്റാണ്ടായി ശില്പ-ചിത്രകലാരംഗത്ത് സജീവസാന്നിധ്യമാണ്.

വള്ളുവൻകടവിൽ 120 അടി ദൈർഘ്യമുള്ള ശില്പ പരമ്പര, ഏഴിമലയിൽ 41 അടി ഉയരമുള്ള ഹനുമാൻ ശില്പം എന്നിവ ശ്രദ്ധേയമാണ്.

നാടകപ്രവർത്തകൻ, ഗ്രന്ഥശാലാപ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സജീവസാന്നിധ്യമാണ്. പയ്യന്നൂർ കോളേജിൽ ആറ് അടി ഉയരമുള്ള ധ്യാനസ്ഥനായ ഗാന്ധിജിയുടെ പൂർണകായ ശില്പനിർമാണത്തിലാണ്.