പിലാത്തറ : കനത്ത മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ കൈതപ്രം പാറക്കടവ് അണക്കെട്ട് പാലത്തിലൂടെ വണ്ണാത്തിപ്പുഴ കവിഞ്ഞൊഴുകി. വണ്ണാത്തിപ്പുഴക്ക് കുറുകെയുള്ള ഈ പാലത്തിലൂടെയാണ്

കൈതപ്രം അക്കരെ പ്രദേശത്തുകാർ കടന്നുപോകുന്നത്. വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന വഴിയാണിത്. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ വർഷം വെള്ളപ്പൊക്കത്തിൽ നാശം വിതച്ച പ്രദേശമാണിത്. അതിനാൽ പുഴയിൽ വെള്ളം ഉയർന്നതോടെ കൈതപ്രത്തെ കുടുംബങ്ങൾ വെള്ളം കയറുമെന്ന ഭീതിയിലാണ്. വീട്ടിലെ വാഹനങ്ങളും വളർത്ത് മൃഗങ്ങളെയും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി.