പിലാത്തറ : പ്രശസ്ത വാദ്യകലാകാരനും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രമുഖ സംഘാടകനുമായിരുന്ന ചെറുതാഴം രാമചന്ദ്രൻ മാരാർക്ക് നാടിന്റെ അന്ത്യാഞ്ജലി. ഹനുമാരമ്പലത്തിന് സമീപത്തെ സംഘകാര്യാലയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിച്ചു.

കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ അനുശോചിച്ചു. ടി.വി. രാജേഷ് എം.എൽ.എ., ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി, സി.പി.എം. നേതാക്കളായ പി.പി. ദാമോദരൻ, കെ. പദ്മനാഭൻ, സി.എം. വേണുഗോപാലൻ, കോൺഗ്രസ് നേതാക്കളായ എം.പി. ഉണ്ണികൃഷ്ണൻ, പി.പി. കരുണാകരൻ, കെ.പി. ചന്ദ്രാംഗതൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

അനുശോചനായോഗത്തിൽ പ്രഭാകരൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.

വി.വി. മനോജ്, കെ. രഞ്ചിത്ത്, വരുൺ കൃഷ്ണൻ, കെ. ശിവശങ്കരൻ, രാമപുരം രാജു, ധനേഷ് മൊത്തങ്ങ എ.സി. രവീന്ദ്രൻ, കരയടം ചന്ദ്രൻ, കെ.വി. ഗോകുലാനന്ദൻ, ലതീഷ് പുതിയsത്ത് എന്നിവർ സംസാരിച്ചു.

പിലാത്തറ : ചെറുതാഴം രാമചന്ദ്രമാരാരുടെ നിര്യാണത്തിൽ കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കോട്ടക്കൽ രമേശൻ, സെക്രട്ടറി ചെറുതാഴം ചന്ദ്രൻ, രാമപുരം രാജു, ചിറ്റന്നൂർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചെറുതാഴം പഞ്ചവാദ്യസംഘം അനുശോചിച്ചു. പുത്തൂർ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി അനുശോചിച്ചു. എം.വി. കമ്മാരൻ, സി.വി. ജനാർദനൻ, സി. സരീഷ് എന്നിവർ സംസാരിച്ചു.

പിലാത്തറ: രാമചന്ദ്ര മാരാരുടെ നിര്യാണത്തിൽ ശ്രീരാഘവപുരം സഭാ യോഗം അനുശോചിച്ചു. പ്രസിഡന്റ്‌ പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. ഒ.സി. കൃഷ്ണൻ നമ്പൂതിരി, വി.ജെ.പി. നാരായണൻ നമ്പൂതിരി, ശംഭു വാധ്യാൻ നമ്പൂതിരി, യു.വി. ഗോവിന്ദൻ നമ്പൂതിരി, ഈശ്വര വാധ്യാർ നമ്പൂതിരി എന്നിവർ സംസാരിച്ചു.