പിലാത്തറ : മണ്ടൂർ പടിഞ്ഞാറ്റ തിരുവർകാട് ഭഗവതിക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനഫണ്ട് സമർപ്പണം നടന്നു. ബദരീനാഥ് മുൻ റാവൽജി പി.ശ്രീധരൻ നമ്പൂതിരി തന്ത്രി കാട്ടുമാടത്ത് ഇളയടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന് ആദ്യ തുക കൈമാറി സാമ്പത്തിക സമാഹരണം ഉദ്ഘാടനംചെയ്തു. അഡ്വ. പി.പി.കൃഷ്ണൻ അധ്യക്ഷതവഹിച്ചു.

ഡോ. അനിൽകുമാർ ബാബു, ഗോവിന്ദൻ നടുവലത്ത്, അഡ്വ. പി.പി.സന്ദീപ്‌കുമാർ, പി.പി.സുരേന്ദ്രൻ, പി.പിജയൻ, പി.പി.രാജൻ, സന്തോഷ് ഉദയവർമൻ അഡ്വ. പി.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.