പിലാത്തറ : മേരി മാതാ ഇംഗ്ലീഷ് സ്കൂളിൽ ഓൺലൈൻ പഠന ക്ലാസുകൾ തുടങ്ങി. ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് മാനേജർ ഫാ. ഡോ. ജോയ് പൈനാടത്ത് മൊബൈൽ ഫോണുകൾ വിതരണംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റാണി ജോസഫ് അധ്യക്ഷതവഹിച്ചു. നിഷ കുന്നൂൽ, പി.ടി.എ. പ്രസിഡന്റ് എം. പ്രജിത്ത് എന്നിവർ സംസാരിച്ചു.