പിലാത്തറ : ക്ഷേത്രങ്ങളിൽ പാരമ്പര്യ ഊരാളന്മാരുടെ അധികാരാവകാശങ്ങൾ പൂർണമായും അംഗീകരിച്ചുള്ള സുപ്രീം കോടതിയുടെ വിധി ഇന്ത്യൻ നിയമവ്യവസ്ഥയുടെ സമഗ്രതയെയും മഹത്ത്വത്തെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് ചെറുതാഴം ശ്രീ രാഘവപുരം സഭായോഗം അഭിപ്രായപ്പെട്ടു.

മൗലികമായ അവകാശങ്ങളെ പൂർണമായും അംഗീകരിച്ച കോടതി അധികാര ദുരുപയോഗം ചെയ്യുന്നവർക്ക് നൽകിയ താക്കീത് കൂടിയാണ് വിധി. എല്ലാ ക്ഷേത്ര ഊരാളന്മാർക്കും പാരമ്പര്യാവകാശങ്ങൾ നിലനിർത്തി ക്ഷേത്രങ്ങൾ വേണ്ടുംവിധം പ്രവർത്തിക്കുന്നതിനുള്ള ഒരു പ്രചോദകവും കൂടിയാണ്‌ ഈ വിധി -യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുൻ ബദരിനാഥ് റാവൽജി പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.