പിലാത്തറ : ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിലെ ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത പത്ത് കുട്ടികൾക്ക് കൈത്താങ്ങായി പുണെ മലയാളിക്കൂട്ടായ്മ. വിദ്യാലയത്തിലെ പൂർവവിദ്യാർഥിനി അഞ്ജന മാരാറുടെ ശ്രമഫലമായി പുണെ ആസ്ഥാനമായുള്ള മിഴി എന്ന സംഘടനയാണ് എൽ.ഇ.ഡി. ടി.വി.കളും സ്മാർട്ട്‌ഫോണും നൽകിയത്. പരിയാരം പോലീസ് സി.ഐ. കെ.വി. ബാബു ടി.വി.കൾ വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ്‌ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇ. വസന്ത, പ്രഥമാധ്യാപിക കെ.വി.പ്രേമലത, പി.വി. ധനലക്ഷ്മി, മാനേജർ കെ.എം. ദിവാകരൻ, വി.വി. രമേശൻ, ടി.പി. അൻവർ, കെ. അനേഷ് കുമാർ എന്നിവർ സംസാരിച്ചു.