പിലാത്തറ : യു.ഡി.എഫ്. ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി മണ്ടൂർ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി. സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം.നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി.വി.സുമേഷ്, കെ.രാമദാസ്, കെ.എസ്.ശംഭു നമ്പൂതിരി, ഡക്ലസ് കെ.മാർക്കോസ്. യു.രാമചന്ദ്രൻ, ചന്ദ്രിക സതീഷ് എന്നിവർ സംസാരിച്ചു.