പിലാത്തറ : എസ്.എസ്.എൽ.സി. പരീക്ഷയിൽ ജനശ്രീ കുടുംബാംഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ കണ്ടോന്താർ ഗ്രാമിക ജനശ്രീ സംഘം അനുമോദിച്ചു.

പഞ്ചായത്ത് മെമ്പർ എൻ.കെ. സുജിത്ത് ഉപഹാരം നൽകി. എൻ. ശ്യാമളാ മോഹനൻ അധ്യക്ഷത വഹിച്ചു.

കെ.പി. മുരളീധരൻ, കെ.എം. കരുണാകരൻ, പി.വി. രാമചന്ദ്രൻ, എം.വി. തങ്കമണി, ടി.സുലജ,നിവേദ് സജീവൻ, കെ. അനാമിക, എ. ഹർഷ എന്നിവർ സംസാരിച്ചു.