പെരുമ്പടവ്: മലയോരത്തെ പുഴകളിൽ പ്ലാസ്റ്റിക് മാലിന്യമൊഴുക്കുന്നു. ചപ്പാരപ്പടവ്‌, വെള്ളക്കാട്‌, പറവൂർ പുഴകളിലാണ് മഴ കുറഞ്ഞതോടെ പ്ലാസ്റ്റിക് ബാഗുകളും ചാക്കുകളും കുപ്പികളും ഒഴുക്കിവിടുന്നത്.

പുഴകളിൽ കനത്ത മഴയിൽ ഒഴുകിവന്ന പ്ലാസ്റ്റിക് മാലിന്യം കരയ്ക്കടിഞ്ഞവയാണ് ഇപ്പോൾ പുഴയിലേക്കുതന്നെ തള്ളിവിടുന്നത്. ഓടക്കാടുകളിലും മറ്റും തങ്ങിനിന്ന പ്ലാസ്റ്റിക് ബാഗുകളും ചാക്കുകളും ഇതുപോലെ ഒഴുകി ചിലയിടങ്ങളിൽ കുന്നുകൂടിയിട്ടുണ്ട്.

പുഴയിൽ വന്നടിഞ്ഞ മാലിന്യം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. കൂവേരി പുഴയിൽ രണ്ടുവർഷം മുൻപ്‌ കെട്ടിയ പ്ലാസ്റ്റിക്‌ തടയണ ഇപ്പോഴും നീക്കംചെയ്യാതെ കിടക്കുകയാണ്.