പെരിങ്ങോം : കിണർമുക്ക് പ്രദേശത്ത് ഏക്കർകണക്കിന് ഭൂമി കത്തി. പായത്ത് എ.സതീഷ് എന്നയാളുടെ സ്ഥലത്താണ് തീ പടർന്നത്. പെരിങ്ങോം അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ കെ.എം.ശ്രീനാഥൻ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ജിബി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.