പെരിങ്ങോം: വയക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്‌.എസ്‌. യൂണിറ്റ് പ്രളയ ദുരിതാശ്വാസത്തിനുള്ള വിഭവങ്ങൾ സമാഹരിച്ചുനൽകി. പയ്യന്നുർ ക്ലസ്റ്റർ കളക്‌ഷൻ സെന്ററായ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് കൈമാറി. എൻ.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസർ എം.ആനന്ദ്, പ്രിൻസിപ്പൽ എ.കെ.വിനോദ്കുമാർ, അധ്യാപകരായ സി.ബാബു, എ.കെ.റജീന, ഉണ്ണിക്കൃഷ്ണൻ, എൻ.എസ്‌.എസ്‌. വൊളന്റിയർമാർ എന്നിവർ സംബന്ധിച്ചു.