പെരളശ്ശേരി: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പെരളശ്ശേരി പഞ്ചായത്ത് കുടുംബസംഗമം നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. പി.വി.പ്രേമചന്ദ്രൻ, ഡോ. ശ്വേത ബി.റാം, ഫർഹാൻ യാസിൻ, ഡോ. സുജിത്കുമാർ, പി.വിനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. കലാപരിപാടികളുമുണ്ടായി.