പയ്യന്നൂർ: മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയിലുൾപ്പെടുന്ന രാമന്തളി പുന്നക്കടവിലെ ബോട്ട് ജെട്ടിയുടെ നിർമാണം തുടങ്ങി. ടൂറിസം വകുപ്പിന്‌ കീഴിൽ 1.7 കോടി രൂപ ചെലവിട്ടാണ് ബോട്ടുജെട്ടി നിർമിക്കുന്നത്. 30 മീറ്റർ നീളമുള്ള ജെട്ടിയും ഇതിലേക്ക് കരയിൽനിന്ന് 10 മീറ്റർ ദൈർഘ്യത്തിൽ

വഴിയും ഒരുക്കുന്നുണ്ട്. പുന്നക്കടവ് പാലത്തിന് സമീപത്താണ് ബോട്ടുജെട്ടി നിർമിക്കുന്നത്.

ഓടുമേഞ്ഞ മേൽക്കൂരയും മറ്റ് അലങ്കാരങ്ങളോടും കൂടിയാണ് നിർമാണം. രാമന്തളിയിലെയും സമീപപ്രദേശങ്ങളിലേയും വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ മെപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോട്ട് ജെട്ടിയുടെ നിർമാണം.

പുതിയ പുഴക്കരയിലും ബോട്ട് ജെട്ടി നിർമാണത്തിനുള്ള നടപടികൾ തുടങ്ങി.