പയ്യന്നൂർ: മുന്നൊരുക്കമില്ലാതെയും ബദൽ സംവിധാനമൊരുക്കാതെയും നടപ്പാക്കുന്ന അശാസ്ത്രീയ പ്ളാസ്റ്റിക് നിരോധത്തിനെതിരെ പയ്യന്നൂരിലെ വ്യാപാരികൾ നഗരസഭാ കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പയ്യന്നൂർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ രാവിലെ നടത്തിയ മാർച്ച് ചേംബർ പ്രസിഡന്റ് കെ.യു.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
എം.പി.തിലകൻ അധ്യക്ഷത വഹിച്ചു. ഇ.രാജലക്ഷ്മി, എം.വി.സുകുമാരൻ, കെ.ബാബുരാജ്, വി.പി.സുമിത്രൻ, എം.കെ.ബഷീർ തുടങ്ങിയവർ സംസാരിച്ചു. സെയ്‌ന്റ് മേരീസ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് വ്യാപാരികൾ അണിനിരന്നു.