പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം കുരുമുളക് തൈ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചവർ കൃഷിഭവനിൽനിന്ന്‌ എത്രയും വേഗം തൈ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. തൈകൾ വാങ്ങാൻ വരുന്നവർ കോവിഡ് മാനദണ്ഡം ക്യത്യമായി പാലിക്കണം.