പാപ്പിനിശ്ശേരി : സേവാഭാരതിയുടെ കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി അണുനശീകരണ-ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, വിഷചികിത്സാ കേന്ദ്രം, വേളാപുരം, കീച്ചേരി, മാങ്ങാട് എന്നിവടങ്ങളിലെ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങാണ് അണുവിമുക്തമാക്കിയത്.

സേവാഭാരതി പ്രവർത്തകരായ പള്ളിക്കര പ്രസാദ്, എ. രതീഷ്, സുപിൻ മാങ്ങാട്, ബിനു കീച്ചേരി, എം. പ്രകാശൻ , ടി.സി. ഉണ്ണികൃഷ്ണൻ, സി.കെ. അതുൽ എന്നിവർ നേതൃത്വം നൽകി.