പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴിൽ അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് എസ്.വൈ.എസ്. പാപ്പിനിശ്ശേരി സാന്ത്വനകേന്ദ്രം കട്ടിലുകളും കിടക്കകളും നൽകി. ഇതോടൊപ്പം മറ്റ്‌ നിരവധി സംഘടനകളം കേന്ദ്രത്തിലേക്ക് വിവിധ സാമഗ്രികൾ കൈമാറി.

കട്ടിലുകളും കിടക്കകളം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണൻ, സെക്രട്ടറി കെ.വി.പ്രകാശൻ, പാപ്പിനിശ്ശേരി ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാഹിന ഭായ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി.ഷാജിർ, എ.കെ.മനോജ്‌കുമാർ, കെ.കെ.നാസർ, കെ.എസ്.ബിൽദാൻ, ഒ.കെ.മൊയ്തീൻ, അശ്രഫ് പഴഞ്ചിറ, പി. രാജൻ എന്നിവർ സംസാരിച്ചു.

ധർമശാല : ആന്തൂർ നഗരസഭയുടെ കോവിഡ് -19 പ്രാഥമികപരിചരണ കേന്ദ്രത്തിലേക്ക്‌ പാർത്ഥാസ് കൺവെൻഷൻ സെൻററിന്റെ വക കിടക്കകൾ കൈമാറി. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള ഏറ്റുവാങ്ങി. പാർത്ഥാസ് മാനേജർ കെ.ഷിജിൻ സംസാരിച്ചു. കണ്ണൂർ ഗവ. എൻജി. കോളേജ് പുരുഷ ഹോസ്റ്റലിലാണ് ചികിത്സാകേന്ദ്രം പ്രവർത്തിക്കുക.