പാപ്പിനിശ്ശേരി : ഗ്രാമപ്പഞ്ചായത്തിന്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവിദഗ്‌ധ തൊഴിലാളികൾക്ക് വിദഗ്‌ധ തൊഴിലിനുള്ള പരിശീലനം തുടങ്ങി. എട്ടാം വാർഡിൽ ആദ്യപരിശീലനം നടന്നു. വീടുകളിൽ കമ്പോസ്റ്റ് കുഴികൾ നിർമിച്ചാണ് പരിശീലനം ആരംഭിച്ചത്‌. പഞ്ചായത്ത് അംഗം എൻ.ഉഷ ഉദ്ഘാടനംചെയ്തു. മേസ്തിരി ഐക്കൽ ഭരതൻ നേതൃത്വം നൽകി.