പാപ്പിനിശ്ശേരി : മാടായി, മൊട്ടാമ്പ്രം ഭാഗത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ എൺപതോളം മയക്കുമരുന്ന്‌ ഗുളികകൾ കണ്ടെടുത്തത്. മൂന്ന് കാരിയർ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഗുളികകൾ. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കണ്ണൂർ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പുതിയങ്ങാടി, മട്ടാമ്പ്രം, മാട്ടൂൽ ഭാഗങ്ങളിൽ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും വ്യാപകമായിട്ടുണ്ടെന്ന കണ്ണൂർ എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ബിജു, വി.പി.സിജിൽ, ഗ്രേഡ് ഓഫീസർ സി.പുരുഷോത്തമൻ, രമിത്ത്, ഡ്രൈവർ ഇസ്മയിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.