പാപ്പിനിശ്ശേരി : കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ.എം.എസ്. ലൈബ്രറിയ്ക്കുള്ള പുസ്തകശേഖരണം തുടങ്ങി. ജില്ലാ സെക്രട്ടറി കെ.സി. മഹേഷ് പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രൻസിപ്പൽ ടി.പി.സക്കറിയയിൽനിന്ന് 101 പുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനംചെയ്തു.

പ്രഥമാധ്യാപകൻ സി.അനൂപ്‌കുമാർ, ഇ.എൻ.ദിനേശ്‌ബാബു എന്നിവരും ചടങ്ങിൽ പുസ്തകം കൈമാറി. കെ.പ്രകാശൻ, കെ.പി.ലീഷീന, എ.വി.ജയചന്ദ്രൻ, പി.പി.സുധീർ, എൻ.പി.ബിനീഷ്, കെ.ഒ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.